0
കറുത്തേടം - പേരിൽ കറുപ്പുണ്ടെങ്കിലും വെളുത്ത മനസ്സിന്റെ ഉടമ. പഠിക്കുന്ന കാലത്തു സ്കൂൾ അധ്യാപകനിൽ കൂടുതൽ ജോലി സ്വപ്നം കാണാത്ത ഒരു സാധാരണ മലയാളം മീഡിയം വിദ്യാർത്ഥി. ആകെ ആഗ്രഹമുണ്ടായിരുന്നത് ഒരു പത്രപ്രവർത്തകൻ ആകാൻ. എന്നാൽ ആ രീതിയിൽ പഠനം നടത്താനാകാതെ കമ്പ്യൂട്ടർ എന്ന കുന്ത്രാണ്ടത്തിൽ ജീവിതം തുടരേണ്ടി വന്ന ഒരു മനുഷ്യൻ.ആ കുന്ത്രാണ്ടം വഴി അമേരിക്ക തുടങ്ങി ലോക രാജ്യങ്ങൾ സഞ്ചരിച്ചു ജോലി ചെയ്യുന്നു. ജനങ്ങളോട് സംവദിക്കാൻ ബ്ലോഗ് എന്ന ഉപാധി ഗൂഗിൾ വഴി അവതരിപ്പിച്ചതോടെ ബ്ലോഗ് എന്ന മായാലോകത്തിൽ 2008 മുതൽ വിഹരിക്കുന്ന ഒരു വിഹഗം. ആകാശത്തെ പറവ പോലെ ചുറ്റിക്കറങ്ങി നടക്കാനുള്ള ഇഷ്ടം, സ്കൗട്ട്, എൻ സി തുടങ്ങിയവ നൽകിയ നേതൃത്വ പാടവം, സഹ ജീവികളോടുള്ള കരുണ ഇവ ബ്ലോഗ് എഴുത്തിനെ സ്വാധീനിക്കുന്നു.

0 comments:

Post a Comment